കേരള സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് മികച്ച തുടക്കം
ഇന്നലെ ആരംഭിച്ച കേരളസർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് മികച്ച ഹാജർ നില രേഖപ്പെടുത്തി. സർവകലാശാലയുടെ അധികാര പരിധിയിലുളള എല്ലാ കോളജുകളിലും 95 ശതമാനത്തിനു മുകളിൽ വിദ്യാർഥികൾ ഹാജരായിരുന്നു. യാത്രാക്ലേശം പരിഹരിക്കുന്നതിനു സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് സർവകലാശാല സൗകര്യം ഒരുക്കിയിരുന്നു. 12 ന് ആറാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകും.
മസ്റ്ററിംഗ് തപാൽ മാർഗം അപേക്ഷകൾ സമർപ്പിക്കാം
സർവകലാശാലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാരും ഫാമിലി പെൻഷൻകാരും നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തുന്നതിനു പകരം ഗസറ്റഡ് ഓഫീസർ/ബാങ്ക് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ജൂലൈ 15 നകം ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക കേരള സർവകലാശാല ഫിനാൻസ് വിഭാഗം വെബ്സൈറ്റായ യിൽ ലഭ്യമാണ്.
ഈ സാന്പത്തികവർഷം (2020 21) ആദായനികുതിയുടെ പരിധിയിൽ വരുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം Anticipatory Income tax Statement
കൂടി ഡൗണ്ലോഡ് ചെയ്ത് അയയ്ക്കേണ്ട താണ്.
ടൈംടേബിൾ
22 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്ററ് എംബിഎ (ഫുൾ ടൈം യുഐഎം ഉൾപ്പെടെ/റെഗുലർഈവനിംഗ്) (ട്രാവൽ & ടൂറിസം) (2014 സ്കീം & 2018 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം (ജനറൽ), ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, എംഎസ്സി സുവോളജി, ഫിസിക്സ്, ബോട്ടണി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ഇക്കണോമിക്സ്, ബയോടെക്നോളജി, എംകോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.