മാർച്ച് 23 മുതൽ നടത്താനിരുന്നതും ലോക്ക് ഡൗൺ കാരണം മാറ്റിവച്ചതുമായ ഒന്ന് , നാല് വർഷ ബിഎഫ്എ ബിരുദ കോഴ്സിന്റെ ബാക്കി പരീക്ഷകൾ യഥാക്രമം 22, 15 മുതൽ നടത്തും.
പരീക്ഷാഫലം
ഒക്ടോബർ മാസം നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പ്രോഗ്രാമിന്റെ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി , 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സ്
സിബിസിഎസ് ബിഎ/ ബിഎസ്സി/ ബികോം , കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ട്രാൻസക്രിപ്റ്റ് ഓഫ് മാർക്സിന് വേണ്ടി നൽകുന്ന അപേക്ഷകൾക്കൊപ്പം ട്രാൻസക്രിപ്റ്റ് ഓഫ് മാർക്ക്സിന്റെ പകർപ്പ് തയാറാക്കി സമർപ്പിക്കേണ്ട.
സർവകലാശാല തയാറാക്കുന്ന ട്രാൻസക്രിപ്റ്റ് ഓഫ് മാർക്ക്സ് ആണ് അപേക്ഷകർക്ക് നല്കുന്നത്.
ഫീസ് ഒടുക്കിയ അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,ഡിഗ്രി /പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ഒന്നു മുതൽ ആറു വരെയുള്ള സെമസ്റ്റർ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് കൂടി സമർപ്പിക്കണം .