ബിഎ ആന്വൽ /ബി.എ അഫസൽ ഉൽ ഉലമ ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരം വെബ് സൈറ്റിൽ .
ടൈം ടേബിൾ
ജൂണിൽ നടത്തുന്ന പാർട്ട് മൂന്ന് ബി.കോം അന്വൽ സ്കീം (പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി) ഡിഗ്രീ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
മാർച്ച് 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്ച്ചർ) പരീക്ഷകൾ ജൂൺ 15 ന് ആരംഭിക്കും.