ബിരുദ പരീക്ഷ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവോക് (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് 2 (എ), ബിഎ പരീക്ഷകൾ രാവിലെയും മറ്റു പരീക്ഷകൾ ഉച്ചയ്ക്കുശേഷവും നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം/എംഎംസിജെ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 28 വരെയും പിഴയോടെ ജൂണ്‍ ഒന്നു വരെയും അധിക പിഴയോടെ ജൂണ്‍ മൂന്നു വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
തിരുവനന്തപുരം: ഡിസംബറിൽ നടത്തിയ ബിഎസ്സി (ആന്വൽ സ്കീം) മേഴ്സിചാൻസ് (മെയിൻ & സബ്സിഡിയറി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2019 ഡിസംബറിൽ നടത്തിയ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്ന്, നാല് സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.