എംബിഎ വിജ്ഞാപനം പുതുക്കി
കേരള സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (യുഐഎം) എംബിഎ (ഫുൾ ടൈം) കോഴ്സിലേക്കുളള 202022 വർഷത്തെ പ്രവേശനത്തിനുളള വിജ്ഞാപനത്തിൽ മാറ്റങ്ങൾ വരുത്തി. വിശദവിവരങ്ങൾ www.admissions. keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
തിരുവനന്തപുരം: കേരള സർവകലാശാല ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി) (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ, 2013 മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരള സർവകലാശാല ഒക്ടോബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (മ) മൂന്നാം സെമസ്റ്റർ ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ് ആന്‍ഡ് എൻവിയോണ്മെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), എന്നീ പ്രോഗ്രാമുകളുടെ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ സിബിസിഎസ് ബികോം രണ്ടാം സെമസ്റ്റർ 2010, 2011 അഡ്മിഷൻ (മേഴ്സിചാൻസ്) 2012 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 12 വരെ അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.