സർവകലാശാല അവസാനവർഷ ബിരുദപരീക്ഷകൾ ജൂണ്‍ രണ്ടു മുതൽ
സർവകലാശാല ആറാം സെമസ്റ്റർ സിബിസിഎസ്സ്/സിആർ 2020, പരീക്ഷകൾ ജൂണ്‍ രണ്ടിന് ആരംഭിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ (അവസാന വർഷം) ജൂണ്‍ മൂന്നു മുതലും വിദൂര വിദ്യാഭ്യാസം (എസ്ഡിഇ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ രണ്ടിനും ആരംഭിക്കും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി 2020 പരീക്ഷകൾ ജൂണ്‍ 22 മുതലും ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി 2020 പരീക്ഷകൾ ജൂണ്‍ 23 മുതലും ആരംഭിക്കും.
ജൂണ്‍ ഒന്നു മുതൽ സിബിസിഎസ്സ് മൂന്ന് ,അഞ്ച് സെമസ്റ്റർ ക്ലാസുകളും പി.ജി മൂന്നാം സെമസ്റ്റർ ക്ലാസുകളും നിലവിൽ പൂർത്തീകരിക്കാനുള്ള നാലാം സെമസ്റ്റർ ക്ലാസുകളും ഓണ്‍ലൈനായി ആരംഭിക്കും. ഓണ്‍ലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ അതത് കോളജ് പ്രിൻസിപ്പൽമാർ ഒരുക്കണം.
പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം വേണ്ട സിബിസിഎസ്സ് ആറാം സെമസ്റ്റർ വിദ്യാർഥികൾ സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കണം. പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കുവാനുള്ള അവസാന തീയതി മേയ് 24.
പരീക്ഷാഫലം
ഒക്ടോബറിൽ നടന്ന സിബിസിഎസ് ബിഎസ്സി മൂന്നാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുളള അവസാന തീയതി 2020 ജൂണ്‍ 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.