കേരള സർവകലാശാല ബിരുദ പരീക്ഷകൾ 21 മുതൽ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ 21 ന് ആരംഭിക്കും. സിബിസിഎസ്എസ് ആറാം സെമസ്റ്റർ പരീക്ഷകൾ 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്ഡിഇ) അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകൾ 28 മുതലും പഞ്ചവത്സര എൽഎൽബി പത്താം സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ എട്ടു മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ 16 മുതലും ത്രിവത്സര എൽഎൽബി ആറാം സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ ഒമ്പതു മുതലും ആരംഭിക്കും.
വിദ്യാർഥികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് ചില സബ്സെന്ററുകളും പരീക്ഷാനടത്തിപ്പിനായി ക്രമീകരിക്കും. സബ്സെന്ററുകൾ ഓപ്റ്റ് ചെയ്യാനുളള അവസരവും ഒരുക്കുമെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.