പരീക്ഷാഫീസ് തീയതി നീട്ടി
വിവിധ പരീക്ഷകൾക്ക് ഫീസടയ്ക്കുന്നതിനുളള തീയതികൾ പുനഃക്രമീകരിച്ചു. മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ (എസ്ഡിഇ) പരീക്ഷയ്ക്ക് ഏപ്രിൽ ആറു വരെയും 150 രൂപ പിഴയോടെ ഏപ്രിൽ എട്ടു വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയ്ക്ക് ഏപ്രിൽ രണ്ടു വരെയും 150 രൂപ പിഴയോടെ ഏപ്രിൽ ആറു വരെയും 400 രൂപ പിഴയോടെ ഏപ്രിൽ എട്ടു വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ, ബിഎസ്സി, ബികോം, സിബിസിഎസ്എസ് (കരിയർ റിലേറ്റഡ്) പരീക്ഷകൾക്ക് ഏപ്രിൽ മൂന്നു വരെയും 150 രൂപ പിഴയോടെ ഏപ്രിൽ ആറു വരെയും 400 രൂപ പിഴയോടെ ഏപ്രിൽ എട്ടു വരെയും അപേക്ഷിക്കാം. എൽഎൽബി (ത്രിവത്സരം/പഞ്ചവത്സരം മേഴ്സിചാൻസ്) പരീക്ഷയ്ക്ക് ഏപ്രിൽ ആറു വരെയും 150 രൂപ പിഴയോടെ ഏപ്രിൽ എട്ടു വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും അപേക്ഷിക്കാം.
സെമസ്റ്റർ ബിപിഎഡ്, മൂന്നാം സെമസ്റ്റർ ബിഎച്ച്എംസിടി എന്നീ പരീക്ഷകൾക്ക് 150 രൂപ പിഴയോടെ ഏപ്രിൽ മൂന്നു വരെയും 400 രൂപ പിഴയോടെ ഏപ്രിൽ ആറു വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംബിഎ (എസ്ഡിഇ), മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) എന്നീ പരീക്ഷകൾക്ക് 400 രൂപ പിഴയോടെ ഏപ്രിൽ മൂന്നു വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംകോം (2018 സ്കീം, 2014 സ്കീം) എംഎസ്സി ബയോടെക്നോളജി (2018 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും 2020 ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.