എൽഎൽഎം: ഓണ്‍ലൈൻ പ്രവേശന പരീക്ഷ 28ന്
തിരുവനന്തപുരം: എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യസ്വാശ്രയ ലോ കോളജുകളിലെയും എൽഎൽഎം കോഴ്സിലേക്കുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷ (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) 28ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നടത്തും.
എൽഎൽബി പരീക്ഷയുടെ നിലവാരത്തിൽ ഒബ്ജക്ടീവ് മാതൃകയിൽ 100 ചോദ്യങ്ങൾ വീതമുള്ള രണ്ടു പാർട്ടുകളുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷയ്ക്കു ആകെ രണ്ടു മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്നു മുതൽ 15ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.