ആയുർവേദ പാരാമെഡിക്കൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും, www.ayur veda.kerala.gov.in ലും ലഭിക്കും. മാർക്ക് ലിസ്റ്റുകൾ 20 മുതൽ പരീക്ഷ സെന്ററുകളിൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 02100310198 എക്സാം ഫീസ് ആൻഡ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ജൂലൈ രണ്ടിന് മുമ്പ് അപേക്ഷിക്കണം.