എംടെക്, എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം
വെല്ലൂർ: വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വിഐടി) എംടെക്, എംസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷയ്ക്കു പകരം ഇക്കൊല്ലം ബിരുദ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സീറ്റ് നല്‍കുക. ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
നിലവില്‍ അപേക്ഷിച്ചവര്‍ക്ക് മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും അവസരമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഒാഗസ്റ്റ് മൂന്നിനാകും പുതിയ അധ്യായനവര്‍ഷം ആരംഭിക്കുക.
പ്ലസ് ടു പാസായവര്‍ക്ക് വിഐടിയുടെ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംടെക്, എംഎസ്സി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ജൂലൈ 15 വരെയാണ് അപേക്ഷിക്കേണ്ടത്. ഇതിനും പ്രവേശന പരീക്ഷ ഉണ്ടാകില്ല. വിവരങ്ങൾക്ക്: www.vit.ac.in