ബിടെക്, എംബിഎ, എംടെക് പരീക്ഷാഫലം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബിടെക് (പാർട്ട് ടൈം) ആറാം സെമസ്റ്റർ പരീക്ഷയുടെയും ഫെബ്രുവരിയിൽ നടത്തിയ എംബിഎ ടി 6 സപ്ലിമെന്ററി പരീക്ഷയുടെയും എറണാകുളം ക്ലസ്റ്റർ നടത്തിയ എംടെക് മൂന്നാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.