എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷ ജൂൺ എട്ടു മുതൽ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷ ജൂൺ എട്ടിന് സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജുകളിൽ ആരംഭിക്കും. റിവിഷൻ (2015) സ്കീമിൽ ഉൾപ്പെട്ട ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), ഒന്നു മുതൽ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ വീടിനു സമീപമുള്ള പോളിടെക്നിക്ക് കോളജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി നൽകിയിട്ടുണ്ട്. അർഹരായ പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് അവരുടെ ലോഗിനിൽ നിന്നും ജൂൺ നാലു മുതൽ ഡൗൺലോഡ് ചെയ്യാം.