എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു
2019 ജൂണിൽ നടന്ന എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റർ (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (പഞ്ചവത്സരം, ഓണേഴ്സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ എംഎസ്സി. മൈക്രോബയോളജി രണ്ടാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടന്ന എംഎ പ്രിന്റ് ഇലക്ട്രോണിക് ജേണലിസം രണ്ടാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ എംഎ സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, മൾട്ടിമീഡിയ രണ്ടാം സെമസ്റ്റർ(റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ള്യൂ (2018 അഡ്മിഷൻ റെഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സെനറ്റ് യോഗം
സെനറ്റിന്റെ വാർഷിക യോഗം ഒന്പതിന് രാവിലെ 10ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും.
ബിടെക് സൂക്ഷ്മപരിശോധന
2018 ഡിസംബറിലെ ബിടെക് ഒന്ന്, രണ്ട്, നാല് സെമസ്റ്ററുകളിലെ വിവിധ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 10,11,12 തീയതികളിൽ അസൽ തിരിച്ചറിയൽ രേഖയുമായി സർവകലാശാല അസംബ്ലി ഹാളിൽ എത്തണം.
ആറാം സെമസ്റ്റർ ബിരുദം; ഇന്റേണൽ എൻട്രി ആറുവരെ
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് ആറിന് വൈകുന്നേരം അഞ്ചുവരെ കോളജ് പോർട്ടലിൽ നൽകാം. ആറിനു ശേഷം എൻട്രി നടത്താനാകില്ല.
നാലാം സെമസ്റ്റർ പിജി പരീക്ഷ
ലോക്ക്ഡൗണ് മൂലം നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷയ്ക്ക് കൃത്യസമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആറിന് വൈകുന്നേരം അഞ്ചുവരെ 1050 രൂപ സൂപ്പർഫൈനോടെ അപേക്ഷിക്കാം. ഇപേയ്മെന്റ് വഴി ഫീസടച്ച് അപേക്ഷ ഫോം സർവകലാശാലയിൽ എത്തിക്കണം.