നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ 16 മുതൽ; രണ്ടാം സെമസ്റ്റർ 23നു തുടങ്ങും
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 16 മുതൽ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ പരീക്ഷയെഴുതണം.
15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ 23ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബിരുദ പ്രാക്്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയർമാൻമാരുമായി ഇന്ന് ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറൻസ് നടത്തും. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിജയകരമായി സർവകലാശാല പുനരാരംഭിച്ചിരുന്നു.
എംഫിൽ പ്രവേശനം; പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ 201920 അക്കാദമിക വർഷത്തെ എംഫിൽ കോഴ്സിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ തീയതി പിന്നീട് അറിയിക്കും.
ഓണ്‍ലൈൻ ഷോർട്ട് ടേം കോഴ്സ് സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും മുംബൈ എംഇഎസ് പിള്ള കോളജ് ഓഫ് എജ്യൂക്കേഷനും സംയുക്തമായി ’ഇൻക്ലൂസീവ് ലേണിംഗ് എൻവയണ്‍മെന്റ്’ എന്ന വിഷയത്തിൽ ഏഴ് ദിവസത്തെ ഓണ്‍ലൈൻ ഷോർട്ട് ടേം കോഴ്സ് സംഘടിപ്പിക്കുന്നു. 10 മുതൽ 18 വരെയാണ് ക്ലാസ്. ദിവസം ഓണ്‍ലൈനായി ഒന്നര മണിക്കൂറും വീഡിയോ സെഷനടക്കമുള്ള ഓഫ്ലൈനിൽ മൂന്നുമണിക്കൂറുമാണ് സെഷനുകൾ. ഓണ്‍ലൈൻ സെഷനുകൾ ഗൂഗിൾ മീറ്റിലും ഓഫ്ലൈൻ സെഷനുകൾ ഗൂഗിൾ ക്ലാസ്റൂം മുഖേനയുമാണ് നടത്തുക. ഫൈനൽ ഗ്രേഡ് അസൈൻമെന്റ ് ഗൂഗിൾ ക്ലാസ്റൂമിലാണ് നടക്കുക. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരങ്ങൾക്ക് ഫോണ്‍: 04812731580, 9495213248, 984673 5917. ഇമെയിൽ: iucdsmg
[email protected].