കോവിഡ് വ്യാപനത്തെത്തുടർന്നു മാറ്റിവച്ച പരീക്ഷകൾ സർവകലാശാല പുനരാരംഭിച്ചു. ആറാം സെമസ്റ്റർ ബിരുദം(റഗുലർ, പ്രൈവറ്റ്) പരീക്ഷകളാണ് ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കർശനമായി പാലിച്ച് ഇന്നലെ പുനരാരംഭിച്ചത്. രാവിലെ സപ്ലിമെന്ററി പരീക്ഷകളും ഉച്ചകഴിഞ്ഞ് റഗുലർ, പ്രൈവറ്റ് പരീക്ഷകളുമാണ് നടന്നത്. സർവകലാശാലയ്ക്കു കീഴിൽ വരുന്ന അഞ്ചു ജില്ലകളിലെ കോളജുകളിലെ പരീക്ഷകേന്ദ്രങ്ങൾക്കൊപ്പം ലോക്ക്ഡൗണ്‍ മൂലം വിവിധ ജില്ലകളിൽ കുടുങ്ങിയവർക്ക് അതതു ജില്ലകളിലും ലക്ഷദ്വീപിലെ വിദ്യാർഥികൾക്കു കവരത്തിയിലും പരീക്ഷ എഴുതുന്നതിന് സൗകര്യമൊരുക്കിയിരുന്നു. പരീക്ഷകൾ സുഗമമായി പുനരാരംഭിക്കുന്നതിന് സഹകരിച്ച എല്ലാവരെയും വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അഭിനന്ദിച്ചു. എട്ടിന് അഞ്ചാം സെമസ്റ്റർ യു.ജി. പ്രൈവറ്റ് (സിബിസിഎസ് 2017 അഡ്മിഷൻ) പരീക്ഷകൾ ആരംഭിക്കും.
പരീക്ഷാതീയതി എംജി 2020 ജൂണ്‍ എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യുജി (സിബിസിഎസ് 2017 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭിക്കും.
എംബിഎ ഫീസടയ്ക്കാം സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ എംബിഎ നാലാം സെമസ്റ്റർ പരീക്ഷയുടെ ഫീസ് 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ 15 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരം വെബ്സൈറ്റുകളിൽ.
സമയക്രമ പട്ടിക സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലടക്കമുള്ള അനന്തര നടപടി അഞ്ചു മുതൽ പുനരാരംഭിക്കും. സമയക്രമ പട്ടിക വെബ്സൈറ്റിൽ.
പിജി പ്രവേശനം; 15 വരെ അപേക്ഷിക്കാം വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (കാറ്റ് എംജിയു 2020) 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എംഎ, എംഎസ്സി, പ്രോഗ്രാമുകളിലേക്കും എൽഎൽഎം, എംബിഎ, എംപിഇഎസ്, എംഎഡ് പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ww w.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകാം. എംബിഎ. പ്രോഗ്രാമിലേക്ക് ww w.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം വെബ്സൈറ്റുകളിൽ ലഭിക്കും. ഫോണ്‍: 04812733595, ഇമെയിൽ:
[email protected]. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.a c.in (എംബിഎ സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.