ഏപ്രിൽ ഒന്ന്, മൂന്ന്, ഏഴ് തീയതികളിലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി
ഏപ്രിൽ ഒന്ന്, മൂന്ന്, ഏഴ് തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), ബിഎസ്സി സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/20142016 അഡ്മിഷൻ റീഅപ്പിയറൻസ്) സിബിസിഎസ്എസ് യുജി പരീക്ഷകൾ യഥാക്രമം ജൂണ്‍ എട്ട്, 10, 12 തീയതികളിൽ നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ 12.30 വരെ
പരീക്ഷാഫലം
2020 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ (ജനറൽ സോഷ്യൽ സയൻസസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ നടന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2008 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ രണ്ടുവരെ അപേക്ഷിക്കാം.
2020 ജനുവരിയിൽ നടന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2015 അഡ്മിഷൻ റഗുലർ, 2015നു മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി 2015 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ ചെറുവാണ്ടൂർ ഡിപിഎസിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി (സ്പെഷൽ സപ്ലിമെന്ററി പഴയ സ്കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി (റഗുലർ)/എം.അപ്ലൈഡ് സയൻസ് (സപ്ലിമെന്ററി) ബയോമെഡിക്കൽ ഇൻസ്ട്രുമെന്േറഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂണ്‍ ഒന്പതുവരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.