ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃക്രമീകരിച്ചു
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃക്രമീകരിച്ചു. മാർച്ച് 20, 24, 26, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ് (2017 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂണ്‍ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും.
സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. (വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ചുവരെ)
മാർച്ച് 20, 24, 26, 30 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ് (2017 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ യഥാക്രമം ജൂണ്‍ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. (വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ചുവരെ)
മാർച്ച് 24, 26, 30 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബിരുദം (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), ബിഎസ്സി സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ റീഅപ്പിയറൻസ്) സിബിസിഎസ്എസ് പരീക്ഷകൾ യഥാക്രമം ജൂണ്‍ ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും.
സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.
മാർച്ച് 24, 26 തീയതികളിൽ നടത്താനിരുന്ന ബിഎസ്സി ഇലക്ട്രോണിക്സ് മോഡൽ മൂന്ന് (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ യഥാക്രമം ജൂണ്‍ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.
സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ.
മാർച്ച് 23, 25, 27 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.
സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.