സാങ്കേതിക സർവകലാശാല: എംസിഎ പരീക്ഷാഫലം
തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ എം സി എ ഒന്ന്, മൂന്ന്, അഞ്ച് സെമെസ്റ്ററുകളിലെ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും, എം സി എ രണ്ടാം വർഷ ഡയറക്ട് എസ് 1 സപ്ലിമെന്ററി പരീക്ഷയുടെയും എസ് 3 റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരകടലാസിന്റെ പകർപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതി പിന്നീടു പ്രഖ്യാപിക്കും.
പരീക്ഷ ഫലം
കോട്ടയം: എംജി സർവകലാശാല 2019 ജൂലൈയിലെ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫാർമസി (സ്പെഷൽ സപ്ലിമെന്ററി പഴയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അവസാന തീയതി പിന്നീട്.
പരീക്ഷകൾക്ക് മാറ്റമില്ല
കോട്ടയം: എംജി സർവകലാശാല 26 മുതൽ നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിരുദ (റഗുലർ, പ്രൈവറ്റ്) പരീക്ഷകൾക്കും ജൂണ്‍ മൂന്നു മുതൽ നടത്താനിരിക്കുന്ന ബിരുദാനന്തരബിരുദ പരീക്ഷകൾക്കും ജൂണ്‍ നാലുമുതൽ നടത്താനിരിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് പ്രൈവറ്റ് പരീക്ഷകൾക്കും മാറ്റമില്ലെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു. 27 മുതൽ നടത്താനിരുന്ന നാലാംസെമസ്റ്റർ ബിരുദപരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പി.ജി. പ്രവേശനം; 31 വരെ അപേക്ഷിക്കാം
കോട്ടയം: എംജി സർവകലാശാല വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലേയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (കാറ്റ് എംജിയു 2020) 31 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എംഎ, എംഎസ്സി, പ്രോഗ്രാമുകളിലേക്കും എൽഎൽഎം, എംബിഎ, എംപിഇഎസ്, എംഎഡ് പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം.
ww w.cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകാം. എംബിഎ പ്രോഗ്രാമിലേക്ക് www.ad mission.mgu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
വിശദവിവരം വെബ്സൈറ്റുകളിൽ. ഫോണ്‍: 04812733595, ഇമെയിൽ: cat@m gu.ac.in. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.m gu.ac.in, admi ssion.mgu. ac.in (എംബിഎ സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.